സൗദിയിലെ മലയോര മേഖലകളിൽ ‌മഴക്ക് സാധ്യത

റിയാദ്: സൗദിയിലെ നാല് പ്രധാന പ്രവിശ്യകളിലെ മലയോര മേഖലകളിൽ ശക്തമായ കാറ്റോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം. ഇന്ന് ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലാണ് ഇടിമിന്നലോടു കൂടിയ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളത്. അതേസമയം, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിൽ ചൂട് കഠിനമായി തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടെ ചില ഭാഗങ്ങളിൽ സാധാരണയിൽ കവിഞ്ഞ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹാഇൽ, തബൂക്ക്, മദീന, മക്ക എന്നിവടങ്ങളിൽ ശക്തമായ കാറ്റിനും അത് വഴി പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറക്കാൻ ഇടയാക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *