മുതിർന്ന നേതാക്കളെ കണ്ട് വി ഡി സതീശൻ

ന്യൂഡൽഹി: ഡൽഹിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുലുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണു​ഗോപാലിനെ സന്ദർശിച്ചത്. അതിന് ശേഷം മല്ലികാർജുൻ ഖർ​​ഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയെയും സോണിയ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കാണാനെത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേ സമയം, മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ വി.ഡി. സതീശന് വൻ സ്വീകരണമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *