ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ അഭിനന്ദിച്ച് ഓസ്ട്രിയൻ പാർലമെന്റ് അംഗവും ഭരണപക്ഷ പാർട്ടിയായ നിയോസ് പാർട്ടി സ്ഥാപക നേതാവുമായ വീറ്റ് വാലെന്റിൻ ഡൻഗ്ലർ. സതീശന്റെ കാലത്ത് സംസ്ഥാനം ദ്രുതഗതിയിലുള്ള വികസനങ്ങൾ കാഴ്ചവെയ്ക്കട്ടെയെന്ന് ആശംസിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻപ് തിരുവനന്തപുരത്തെത്തിയപ്പോൾ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചാണ് ഡൻഗ്ലർ ആശംസകളറിയിച്ചത്. ഇടതുസഖ്യ സർക്കാരിനെ പരാജയപ്പെടുത്തി പുതിയ കേരളം മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കാലത്ത് സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള വികസനം നടക്കട്ടെ. ഇന്ത്യയുമായി, വിശേഷിച്ച് കേരളവുമായി വലിയ ബന്ധം കെട്ടിപ്പടുക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വി ഡി സതീശന് അഭിനന്ദനം
