തൊടുപുഴ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 ഔദ്യോഗിക വാഹനത്തിന് ചോദിച്ചു വാങ്ങി അപു ജോൺ ജോസഫ്

തൊടുപുഴ : തൊടുപുഴയുടെ എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് തന്റെ ഔദ്യോഗിക വാഹനത്തിനും തൊടുപുഴ ടച്ച് കൊണ്ടുവന്നു. തന്റെ ഔദ്യോഗിക വാഹനത്തിൽ തൊടുപുഴയുടെ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 അപു ജോൺ ജോസഫ് പതിപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ്, മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പിജെ ജോസഫിന് തൊടുപുഴയോട് അടുത്ത ഹൃദയബന്ധമാണുള്ളത്. തൊടുപുഴയോടുള്ള സ്നേഹത്തിന്റെകൂടെ ഭാഗമായാണ് കേരള സ്റ്റേറ്റ്-38 എന്ന നമ്പർ അദ്ദേഹം ചോദിച്ചുവാങ്ങിയത്.

ചീഫ് വിപ്പിന് കാബിനറ്റ് പദവിയായതിനാൽ ഔദ്യോഗിക വാഹനം ലഭിക്കും. മന്ത്രിമാരെല്ലാം ഇഷ്ടമുള്ള നമ്പറുകൾ ചോദിച്ചുവാങ്ങിയിരുന്നു. 38 എന്ന നമ്പർ മാത്രം ആരും ഉപയോഗിച്ചില്ല. രണ്ടുദിവസം മുൻപാണ് വാഹനം അനുവദിച്ച് ഉത്തരവായത്. ഇതിന് പിന്നാലെ ഈ നമ്പർ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *