Author: Greeshma Joshi

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 24ന്

ന്യൂഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ. അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ […]
Read more

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Read more

വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ 72കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂര്‍: വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു. ആലക്കോട് നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാണ്(72) മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്. മെയ് 9ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയ്ക്ക് മുകളിലെ ചിമ്മിനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ […]
Read more

ഐസി ബാലകൃഷ്ണന്റെ മന്ത്രിസ്ഥാനം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഇമെയില്‍ അയച്ച് ഊര് മുപ്പൻമാർ

സുൽത്താൻബത്തേരി: വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു. പ്രാദേശിക തലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവായ ഐ.സി. ബാലകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഈ നീക്കം. വയനാട്ടിലെ രാഷ്ട്രീയവും വികസന ആവശ്യങ്ങളും മുൻനിർത്തിയാണ് ഈ ആവശ്യം […]
Read more

മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല; സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലയെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നാളെയും മറ്റന്നാളുമായി ചർച്ച നടക്കും. അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം ഹൈക്കമാൻഡ് ആയിരുന്നു നടത്തിയത്. ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ലയെന്നും തങ്ങൾ പറഞ്ഞു. കായുള്ള മരത്തിലെ കല്ലെറിയുവെന്നും എല്ലാവരും ഒറ്റക്കെട്ടായി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു എന്നാൽ മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യുഡിഎഫ് […]
Read more

പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നതിൽ CPIM ൽ വിമർശനം

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമര്‍ശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം തെറ്റെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിഗണന ലഭിച്ചിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയെ അല്ല, കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുന്നില്ല. തോറ്റിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ മന്ത്രികൂടിയായ വീണാ […]
Read more

വിഡിസതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം. വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നടക്കും. രാവിലെ കന്റോണ്‍മെന്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഇന്നലെ യുഡിഎഫ് യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഘടക കക്ഷികളെ വെവ്വേറെ കണ്ടാകും വകുപ്പുകള്‍ തീരുമാനിക്കുക. അഞ്ച് മന്ത്രിമാര്‍ വേണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ച് […]
Read more

തയ്യാറെ‌ടുപ്പുകൾ ന‌ടക്കുകയാണ്, തിങ്കളാഴ്ച്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; അടൂർ പ്രകാശ്

തിരുവനന്തപുരം: തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഇന്ന് യോഗം കൂടി. നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി ഒറ്റക്ക് ഒറ്റയ്ക്ക് നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് […]
Read more

ഓപ്പറേഷൻ നംഖോർ; വീണ്ടും ദുൽഖർ സൽമാന്റെ വാഹനം പി‌ടിച്ചെ‌ടുത്ത് കസ്റ്റംസ്

കൊച്ചി : ഓപ്പറേഷൻ നംഖോറിൽ നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നടൻ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താൻ ഉണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ […]
Read more

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്ന് ആരോപണം; തമിഴ്നാട്ടിൽ വിദേശ പൗരന്മാർ അറസ്റ്റിൽ

ചെന്നൈ: അ‌ടുത്തി‌‌‌ടെ കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് തമിഴ് വംശജരായ 25 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവേ ചെന്നൈ, മധുര എന്നീ വിമാനത്താവളങ്ങളിൽ വെച്ച് ഇമിഗ്രേഷൻ അധികൃതരും ലോക്കൽ പൊലീസും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വെച്ചവരാണ് അറസ്റ്റിലായത്. കൂടുതൽ […]
Read more

Recent News