വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ 72കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂര്‍: വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു. ആലക്കോട് നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാണ്(72) മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്.

മെയ് 9ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയ്ക്ക് മുകളിലെ ചിമ്മിനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയവെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്നലെ മരണം സംഭവിച്ചത്. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കുടിയാന്‍മല ഫാത്തിമ മാത പള്ളിയില്‍ നടക്കും. കീക്കിരിക്കാട്ട് കുടുംബാംഗം സോജിയാണ് മരിച്ച ബാബു ചെറിയാന്റെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *