സി.ജെ.പിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പുനഃസ്ഥാപിച്ചു; ആർക്കും തകർക്കാനാവില്ലെന്ന് അഭിജീത് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായി ആരോപണം. ശനിയാഴ്ചയായിരുന്നു സംഭവം. അക്കൗണ്ട് ലഭ്യമല്ലെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ സഹിതമാണ് അഭിജിത് ഈ വിവരം പുറത്തുവിട്ടത്. പിന്നീട് അക്കൗണ്ടിലേക്കുള്ള പ്രവേശനം വിജയകരമായി പുനഃസ്ഥാപിക്കാൻ സാധിച്ചതായും അഭിജീത് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

‘കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവർ നീക്കം ചെയ്തു. തികഞ്ഞ ഭീരുക്കൾ’ എന്നാണ് അഭിജിത് ദീപ്കെ എക്സിൽ കുറിച്ചത്. ഇത്തരം ഭീരുത്വപരമായ നടപടികളിലൂടെ തങ്ങളെ ആർക്കും ഭയപ്പെടുത്താനാകില്ലെന്നും അഭിജീത് പറയുന്നു. കഴിഞ്ഞ മെയ് മാസത്തിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും, പാർട്ടിയുടെ ബാക്ക്അപ്പ് അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായും അഭിജീത് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.

എനിക്ക് എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടമായിരിക്കുന്നു. അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം നിങ്ങളുടെ സുരക്ഷക്കായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിച്ചതെന്നും, ഐഡന്റിറ്റി പരിശോധിക്കാനും പുതിയ പാസ്‌വേഡ് സൃഷ്ടിക്കാനും ആവശ്യപ്പെട്ടെങ്കിലും പ്രക്രിയ പരാജയപ്പെട്ടുവെന്നും അന്ന് അഭിജീത് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *