പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണി മില്ലിന്റെ പരസ്യ ചിത്രീകരണത്തിനാണ് ദിയാന്‍ഷു പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്‍പും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *