മസ്കറ്റ് KMCC തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം റൂവിയിലെ കാലിക്കറ്റ് ലോഞ്ചിൽ വെച്ച് നടന്നു. ഹനീഫ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എൻ. റിയാസ് സ്വാഗതം ആശംസിച്ചു. മണ്ഡലം പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി അഷറഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കഴിഞ്ഞ പ്രവർത്തന കാലയളവിലെ റിപ്പോർട്ട് സെക്രട്ടറി എൻ. റിയാസ് അവതരിപ്പിച്ചു. അംഗങ്ങളുടെ ചർച്ചകൾക്കും പൂർണ്ണമായ അംഗീകാരത്തിനും ശേഷം പഴയ കമ്മിറ്റി പിരിച്ചുവിട്ടു.

തുടർന്ന് റിട്ടേണിങ് ഓഫീസർ കൂടിയായ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി അഷറഫ് കിണവക്കലിന്റെ നേതൃത്വത്തിൽ 2026 – 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ. ജി. അബ്ദുൽ സലാം (പ്രസിഡന്റ്), മുഹമ്മദ് ഹാറൂൻ ടി. സി. (ജനറൽ സെക്രട്ടറി), റഫീഖ് പടന്ന എന്നിവരാണ് പ്രധാന ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *