കേന്ദ്രത്തിനെതിരെ രാഹുൽ

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഓൺ-സ്ക്രീൻ മാർക്കിങ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏകദേശം 18.5 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും മുൻപ് വിവാദങ്ങളിൽപ്പെട്ട കോഎംപ്റ്റ് എഡ്യു ടെക് എന്ന കമ്പനിക്ക് എങ്ങനെയാണ് പരീക്ഷാ നടത്തിപ്പിന്റെ കരാർ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെതന്നെ പുറത്താക്കേണ്ടതായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയതുകൊണ്ട് കേന്ദ്രംചെയ്ത കുറ്റങ്ങൾ ഇല്ലാതാകില്ലന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *