കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ മുബാറക് അൽ-കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് വൻ റെയ്ഡ് നടത്തി. സ്വദേശികൾ താമസിക്കുന്ന സ്വകാര്യ പാർപ്പിട സമുച്ചയം നിയമവിരുദ്ധമായി പലചരക്ക് കടയായും ഭക്ഷ്യ സംഭരണ കേന്ദ്രമായും ഉപയോഗിച്ചിരുന്ന വിദേശി തൊഴിലാളികളെയാണ് അധികൃതർ പിടികൂടിയത്. യാതൊരുവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും കൃത്യമായ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുമാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാത്ത ഭക്ഷ്യവിപണന കേന്ദ്രങ്ങൾക്കെതിരെ സർക്കാർ നടത്തുന്ന ശക്തമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ്.
ജനവാസ കേന്ദ്രത്തിലെ രഹസ്യസ്ഥലത്ത് റെയ്ഡ്; അനധികൃതമായി പ്രവർത്തിച്ച ഭക്ഷ്യസംഭരണ കേന്ദ്രം കണ്ടെത്തി
