യുഎഇയിൽ ഔദ്യോഗിക പരിശീലനത്തിനിടെ സൈനികന് വീരമൃത്യു

ദുബായ്: യുഎഇയിൽ ഔദ്യോഗിക സൈനിക പരിശീലന ദൗത്യത്തിനിടെ സ്വദേശി സൈനികൻ വീരമൃത്യു വരിച്ചു. യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോൾജിയർ പദവിയിലുള്ള ഈസ ഗുലൂം അൽ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. രാജ്യത്തിനകത്ത് നടന്ന നിശ്ചിത പരിശീലന ചുമതലകൾ നിർവ്വഹിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ധീരനായ സൈനികന്‍റെ വിയോഗത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു. വീരമൃത്യു വരിച്ച സൈനികന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *