ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, 10 ലേറെ പേർക്ക് പരിക്ക്
സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. ബൊളീവിയയിലെ ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വൻ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ടു സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 10 മുതൽ 15 വരെ ആളുകൾ മരണപ്പെട്ടിരിക്കാമെന്നും 60ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക വിശദമാക്കിയത്. ഗുരുതരമായി […]
Read more

