ശബരിമല മണ്ഡലകാല തീർഥാടനം; നിലയ്ക്കൽ വലിയ ഹബ്ബാകും
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിൽ ഇനി നിലയ്ക്കൽ വലിയ ഹബ്ബായി മാറും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളൊരുങ്ങുകയാണ്. ഈ സ്ഥലത്ത് വനനിയമങ്ങൾ ബാധകമല്ലാത്തതിനാൽ ആവശ്യമായ ജോലികൾ ചെയ്യാൻ തടസ്സമില്ല. പാർക്കിങ് രീതിയിലാണ് പ്രധാനമായും മാറ്റം വരുക. ഇവിടെ പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം വരും. വിമാനത്താവളങ്ങളിലെപ്പോലെ എക്സിറ്റ് പോയിന്റിൽ ഫാസ്ടാഗ് സംവിധാനമൊരുക്കും. കൂടുതൽ ദിവസം പാർക്ക് ചെയ്താൽ അതനുസരിച്ച് തുക കൂടും. ഇതിനായി കൃത്യമായ എൻട്രി, എക്സിറ്റ് പോയിന്റുകൾ സജ്ജമാക്കും. […]
Read more

