Tag: opened

സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നു

പാലക്കാട്: പാലക്കാട്ടെ മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നത്. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറ് സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നത്. അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ. മീ. […]
Read more

Recent News