കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ CBI അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. CPIM നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെ വെറുതെ വിട്ട വിധിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ ആവശ്യമായ തെളിവുകൾ CIBക്ക് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് പ്രധാന സാക്ഷികളെ വിസ്തരിക്കാതെ ഒഴിവാക്കിയെന്നും അധിക അവസരം നൽകിയിട്ടും രണ്ട് സാക്ഷികളെ ഹാജരാക്കാനായില്ലെന്നും വിധിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിക്കാത്തതും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന […]
