ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യേയും നടി തൃഷയേയും ചേർത്തുള്ള ഗോസിപ്പുകൾ സിനിമാലോകത്ത് സജീവമമായിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന കേസിനുപിന്നാലെ തൃഷയ്ക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ വിജയ് പങ്കെടുത്തതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും തൃഷ എത്തിയിരുന്നു. ഇപ്പോൾ തൃഷ പോസ്റ്റ് ചെയ്തിരിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
കഴിഞ്ഞദിവസമാണ് തൃഷ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. അതിലൊന്ന് സ്വന്തം വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു. “എൻ്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഒരേയൊരാൾ ഇതാണ്” എന്നാണ് താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. തൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് താരം നൽകിയ ചുട്ട മറുപടിയായാണ് സോഷ്യൽ മീഡിയ ഇതിനെ കാണുന്നത്. ‘മാജിക്കൽ മെയ്’ എന്ന പോസ്റ്റിലൂടെ കഴിഞ്ഞ മാസത്തെ സന്തോഷകരമായ നിമിഷങ്ങളും താരം മുൻപ് പങ്കുവെച്ചിരുന്നു.
