മദീന: ഹജ്ജ് കർമ നിർവഹണത്തിനായി സ്വകാര്യ ഗ്രൂപ്പുകൾ വഴി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ പുണ്യനഗരമായ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) എന്നിവരാണ് മദീന സന്ദർശനത്തിനിടെ മരണപ്പെട്ടത്.
തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ താമസക്കാരനായ മുഹമ്മദ് ബക്കർ മുഹമ്മദ് സലീമിന് മദീന സന്ദർശനത്തിനിടെ പെട്ടെന്ന് അസുഖം ബാധിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മദീനയിലെ അൽ സലാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ബേക്കർ, ആയിഷ ബീഗം എന്നിവരാണ് മാതാപിതാക്കൾ. സീനത്ത് ബീവിയാണ് ഭാര്യ.
