VDയും മോദിയും ഒരേ പാതയിൽ

തിരുവനന്തപുരം: വഖഫ് നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. വിഡി സതീശനും നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ ഒരുപോലെയാണ് എന്നാണ് ജലീൽ ആരോപിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ധീനെ അമിത് ഷാ എന്നും കെടി ജലീൽ വിശേഷിപ്പിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2025-ലെ നിയമ ഭേദഗതിയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് ആധാരം. 1954-ലെ നിയമത്തിൽ പരമ്പരാഗത ഇസ്ലാമിക നിയമപ്രകാരമുള്ള വഖഫിനായിരുന്നു പ്രാധാന്യം. 2025-ലെ നിയമം വഖഫ് പ്രഖ്യാപനവും രജിസ്ട്രേഷനും അവ പ്രാബല്യത്തിൽ വരുത്തലും സംബന്ധിച്ച വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി. വഖഫ് സ്വത്തുക്കൾ കൂടുന്നതിന് തടയിടലാണ് ഇതിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കെടി ജലീൽ ചൂണ്ടിക്കാട്ടി. വഖഫ് ബോർഡുകളിലും കൗൺസിലുകളിലും മുസ്ലിം സമുദായത്തിൽ നിന്നുള്ള പ്രതിനിധികളായിരുന്നു ഇക്കാലമത്രയും ഉണ്ടായിരുന്നത്. എന്നാൽ മുസ്ലിങ്ങളല്ലാത്ത രണ്ടു പേരെ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഉൾപ്പെടുത്തി അവർക്കു കൂടി വഖഫ് സ്വത്തുക്കളുടെ ഭരണനിർവഹണത്തിൽ പങ്കാളിത്തം നൽകി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചത് സ്വാഭാവികം. രാജ്യത്തെ ദേവസ്വം ബോർഡുകളിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുന്നതിന് സമാനമാണിതെന്ന അഭിപ്രായം പാർലമെന്റിൽ തന്നെ ബില്ലിന്റെ ചർച്ചാ വേളയിൽ ഉന്നയിക്കപ്പെട്ടെങ്കിലും മോദി സർക്കാർ അതു കേട്ട ഭാവമേ നടിച്ചില്ലന്നും അദ്ദേഹം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *