മൂവാറ്റുപുഴ : സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി കാരുണ്യം തേടി മാതാപിതാക്കൾ. മൂവാറ്റുപുഴ ആയവനം സ്വദേശി ജിനു ജോർജിന്റെയും ഇരിങ്ങാലക്കുട ആളൂർ സ്വദേശി നിമ്മി ജോഷിയുടെയും മകളാണ് മിയ മരിയ. വിദേശത്തുനിന്ന് പതിനാറര കോടിയുടെ മരുന്നെത്തിച്ച് ജീൻ തെറാപ്പി നൽകിയാൽ മാത്രമേ ഏഴുമാസം പ്രായമുള്ള ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവൂ. കുഞ്ഞുമിയയെ രക്ഷിക്കണമെങ്കിൽ ജീൻ തെറാപ്പി ചെയ്യണമെന്നും പതിനാറരക്കോടിയാണ് അതിനു വേണ്ടിവരുന്ന ചിലവെന്നും ഡോക്ടർമാർ വ്യക്തമാക്കി. മിയമോളുടെ ജീവൻ തിരികെകിട്ടാൻ ഒന്നരവയസ്സിനുള്ളിൽ ജീൻ തെറാപ്പി ചെയ്യണമെന്നാണ് നിർദേശിച്ചതെന്ന് അമ്മ നിമ്മി പറഞ്ഞു.
കുഞ്ഞു മിയയുടെ ജീവൻ കാക്കാൻ വേണം 16.5 കോടി
