മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിൻറെ അപേക്ഷയിൽ തിങ്കളാഴ്ച വാദം

ദില്ലി: മദ്യനയ അഴിമതി കേസിൽ സിബിഐ അപ്പീൽ പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷയിൽ തിങ്കളാഴ്ച വാദം. നേരിട്ട് വാദം നടത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ജഡ്ജിയെ മാറ്റണമെന്ന ആവശ്യം പറയുന്ന ഏഴു അപേക്ഷകൾ ലഭിച്ചെന്നും ഇതിൽ തെറ്റായ ആരോപണങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. നേരിട്ട് വാദിക്കാനുള്ള അനുമതി നൽകിയാൽ പിന്നെ അഭിഭാഷകനെ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചാണ്. കോടതി പക്ഷപാതം കാണിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കോടതി മാറ്റം ആവശ്യപ്പെട്ട അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ വീണ്ടും അപേക്ഷ നൽകി. ഒപ്പം തന്നെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *