നിർണ്ണായക നടപടിയുമായി നേതൃത്വം; തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകർച്ചയുടെ വക്കിലെത്തിയ സാഹചര്യത്തിൽ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി നേതൃത്വം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം കുറിപ്പിൽ വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എംഎല്‍എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്‍റെ നടപടി.

അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് നല്‍കിയ കത്തും നേതൃത്വം പുറത്ത് വിട്ടു. അതിനിടെ നീക്കങ്ങള്‍ വേഗത്തിലാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ഡൽഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *