പവൻ ഖേരയുടെ വീട്ടിൽ സംശയാസ്പദമായ വസ്തുക്കള്‍

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ദില്ലി പൊലീസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്നാണ് വിവരം. എന്നാൽ, പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവൻ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു.

അതേസമയം, പവൻ ഖേര ഓടിയൊളിച്ചെന്ന് ഹിമന്ത ആരോപിച്ചു. റിനികി ഭൂയാൻ ശർമയ്ക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതുൾപ്പടെ മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം, എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺ​ഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം. ഖേര വ്യാജ രേഖകള്‍ പുറത്തുവിട്ടത് അസം തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിന്‍റെ തെളിവാണെന്നാണ് ബിജെപി ആരാപണം. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും താൻ ഒളിച്ചോടിയിട്ടില്ലെന്നുമാണ് പവൻ ഖേരയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *