‘പുതിയ മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നു’; കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവാ

ബെംഗളൂരു: കർണാടകത്തിൽ അധികാരമേറ്റ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം ഇല്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ. പുതിയ മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും അതില്ലാത്തതിൽ നിരാശയുണ്ടെന്നും മാർഗരറ്റ് ആൽവ പറഞ്ഞു. ഡി കെ ശിവകുമാറിന് അഭിനന്ദം അറിയിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മാർഗരറ്റ് ആൽവയുടെ പ്രതികരണം.

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും എല്ലാവിധ വിജയങ്ങളും നേരുന്നു. പുതിയ കർണാടക മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതില്ലാത്തതിൽ അങ്ങേയറ്റം നിരാശയുണ്ടന്ന് മാർഗരറ്റ് ആൽവാ കുറിച്ചു. അതേസമയം ബുധനാഴ്ച വൈകുന്നേരം ബെംഗളുരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് കർണാടകത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുതിർന്ന നേതാവ് ജി പരമേശ്വര അടക്കം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *