തിരുവനന്തപുരം: പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. ‘അധികാരത്തിൻ്റെ വഴി അനീതിയുടെയും’ എന്ന സർവ്വീസ് സ്റ്റോറിയിലാണ് അദ്ദേഹത്തിന്റെ തുറന്നെഴുത്ത്. സങ്കുചിത രാഷ്ട്രീയവും സ്ഥാനമോഹവും ജീവിതവ്രതമാക്കിയവര്‍ കാലാകാലങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആസ്ഥാനമാക്കിയതായി പുസ്തകത്തില്‍ പറയുന്നുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള അന്തര്‍ധാരയ്ക്ക് കക്ഷിഭേദം ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിപ്പട്ടിക തയ്യാറാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. പ്രതികളുടെ പട്ടിക നല്കുന്നതില് ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാണെന്നും പുസ്തകത്തില്‍ പറയുന്നു.
സർവ്വീസ് സ്റ്റോറി ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവാണ് മുൻ ഡിജിപി എ ഹേമചന്ദ്രന്. 2020 മെയിലാണ് ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ മേധാവിയായി ഹേമചന്ദ്രൻ വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു.
