വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വിരിഞ്ഞത് 27 പാമ്പിന്‍ കുഞ്ഞുങ്ങള്‍

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വാട്ടര്‍ടാങ്ക് പരിശോധിക്കുന്നതിനിടയില്‍ 27 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഹരിദ്വാറിലെ സാരായി ഗ്രാമത്തിലെ വീട്ടില്‍ ടാങ്കിനുള്ളിലെ അസാധാരണ അനക്കം കണ്ട് പരിശോധിച്ചതോടെയാണ് അപ്രതീക്ഷിത കാഴ്ച കണ്ടത്. തുടർന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് പാമ്പ് പിടിത്തക്കാരായ താലിബ്, ഭോല എന്നിവര്‍ വീട്ടിലെത്തി ഇവയെ സുരക്ഷിതമായി ടാങ്കില്‍ നിന്നും പുറത്തെടുത്തു. 27 പാമ്പിന്‍ കുഞ്ഞുങ്ങളാണ് ടാങ്കില്‍ ഉണ്ടായിരുന്നതെന്ന് റേഞ്ച് ഓഫീസര്‍ ശിവ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പിന്‍കുഞ്ഞുങ്ങളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്.

പാമ്പുകളെ പുറത്തെത്തിക്കുന്ന വിവരം അറിഞ്ഞതോടെ വീടിന് മുന്നില്‍ വന്‍ ജനക്കൂട്ടം എത്തി. വീട്ടിനുള്ളിലെ ടാങ്കില്‍ ഇത്രയും പാമ്പുകളെ ഒന്നിച്ച് കണ്ടതിന്റെ ഞെട്ടലിലായിരുന്നു പലരും.

Leave a Reply

Your email address will not be published. Required fields are marked *