സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകം എന്ന് പരാതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നാണ് ചെന്നിത്തല പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നിശബ്ദ പ്രചാരണ ദിവസവും വിട്ടൊഴിയാതെ പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നൽകിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന പരാതികൾ. നിശബ്ദപ്രചാരണ ദിവസം എൽഡിഎഫും എൻഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *