കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകൾ പൂനൈയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. രോഗബാധിതനായ ആൾ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാണ് തീരുമാനം. ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി പരിശോധന നടത്തുകയും രോഗലക്ഷണം ഉള്ളവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിരുന്ന 13 പേരെ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.
രോഗലക്ഷണം കണ്ടെത്തിയാല്‍ മാത്രമെ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയുള്ളൂ. രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിടാനും ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. റൂട്ട് മാപ്പ് തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു. രോഗി സന്ദര്‍ശിച്ച ഗോഡൗണിൽ നിന്നും വീട്ടുവളപ്പില്‍ നിന്നും ശേഖരിച്ച സപ്പോര്‍ട്ടയില്‍ നിന്നോ ആവാം നിപ പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഇവ പരിശോധിച്ചുവരികയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
