സൗദിയും തുർക്കിയും തമ്മിൽ റെയിൽവേ കണക്ഷൻ വരുന്നു

റിയാദ്: ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രദേശത്തെ ഏറ്റവും വലിയ റെയിൽവേ കണക്റ്റിവിറ്റി പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. സൗദി അറേബ്യയും തുർക്കിയും തമ്മിൽ റെയിൽവേ ബന്ധം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര-ഗതാഗത മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും പിന്തുണക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ചുവടുവെപ്പ്. സൈനികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ നിലവിലെ പല പരമ്പരാഗത വ്യാപാര പാതകളും വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഈ റെയിൽവേ പദ്ധതി വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഒമാനിൽ നിന്ന് തുടങ്ങി സൗദി അറേബ്യ, ജോർദാൻ, സിറിയ എന്നിവടങ്ങളിലൂടെ കടന്ന് തുർക്കി വരെ നീളുന്നതാണ് ഈ വലിയ റെയിൽവേ ശൃംഖല.

Leave a Reply

Your email address will not be published. Required fields are marked *