തിരുവനന്തപുരം: രാജ്യത്താകമാനം ഇത്തവണ കാലവർഷം സാധാരണയിലും കുറഞ്ഞ തോതിൽ ആയിരിക്കുമെന്ന് സ്കൈമെറ്റ് എന്ന സ്വാകാര്യ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. എന്നാൽ കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ നിലയിൽ ആവുമെന്നും അറിയിച്ചു. ഇത്തവണത്തെ കാലവർഷത്തെ പറ്റിയുള്ള ആദ്യത്തെ പ്രവചനമാണിത്. കാലവർഷത്തിന്റെ ആദ്യത്തിൽ തന്നെ സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എൽനിനോ പ്രതിഭാസം പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പുണ്ട്. ഇതുകാരണം കാലവർഷം ദുർബലമാവാൻ സാധ്യതയുണ്ട്. അതേസമയം ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവ് ആവാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് ചൂട് കുറവായിരിക്കും. കാലവർഷത്തിന്റെ തുടക്കത്തെ ഇത് അനുകൂലമായി സ്വാധീനിക്കും.
Related Posts
ഐഎൻടിയുസി വേദിയിൽ മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനമില്ലാതെ സമ്മേളനം പിരിഞ്ഞു
തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വിഡി സതീശൻ എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി…
പാനിക് ബട്ടൺ’; ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ വൻ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ അനുഭവപ്പെടുന്നത്. ഇതോടെ യാത്രക്കാരുടെ സുരക്ഷാ…
മരുന്ന് മാറി നല്കി; നാദാപുരം താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി, രോഗി അബോധാവാസ്ഥയിൽ
കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. അബോധാവസ്ഥയില്‍ ആയ കോഴിക്കോട് മുടവന്തേരി സ്വദേശി ചന്ദ്രനെ…
