‘മലപ്പുറം ജില്ല വിഭജിക്കണം, യുഡിഎഫ് സർക്കാർ കാലത്ത് തന്നെ നടപ്പാക്കണം’; ആവശ്യം മുന്നോട്ട് വെച്ച് യുഡിഎഫ് ജില്ലാ നേതൃത്വം

മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടിയാണ് ഈ ആവശ്യമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. ജില്ലാ വിഭജനത്തെ കുറിച്ച് പഠിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. ഈ കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ജില്ലാ വിഭജനം പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും ജില്ലാ വിഭജനം ആവശ്യമാണെന്നും വിഷയത്തിൽ രാഷ്ട്രീയവും സമുദായികവുമായ കാര്യങ്ങളില്ലെന്നും അബ്ദുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *