തിരുവനന്തപുരം : ഷെയ്ന്‍ നിഗം നായകനായ ദൃഢം എന്ന സിനിമ ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. സിനിമ താന്‍ മുമ്പ് എഴുതിയ കഥ മോഷ്ടിച്ചതാണ് എന്നാരോപിച്ച് ഇന്ന് രാവിലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍ ശ്രീലേഖ രംഗത്തുവന്നു. ഈ കഥ യുട്യൂബ് ചാനലില്‍ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ ലിങ്ക് ഫേസ്ബുക്കിലിട്ടു. എന്നാല്‍ കഥ മോഷ്ടിച്ചതല്ലെന്നും ശ്രീലേഖ പറയുമ്പോഴാണ് ഇങ്ങനെ ഒരു കാര്യം അറിയുന്നതെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ് പ്രതികരിച്ചു. കഥ എഴുതിയ ലിന്റോ ദേവസ്യയോടും ജോമോന്‍ ജോണിനോടും സംസാരിച്ച ശേഷമാണ് സംവിധായകന്‍ ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞത്. എന്നാല്‍ വൈകാതെ ശ്രീലേഖ പ്രതികരിച്ചു. പരാതിക്കോ നിയമ നടപടിക്കോ താനില്ലെന്നും മോഷണം എന്നത് പോലീസ് ഭാഷയില്‍ പറഞ്ഞതാണെന്നും അവര്‍ പറയുന്നു.
R. ശ്രീലേഖക്ക് തെറ്റിയോ?
