‘പ്രേംപാറ്റ’ റിലീസ് ഒക്ടോബറിൽ

കൊച്ചി: യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽനിന്ന് എത്തിനോക്കുന്ന ജോമോൻ. വേണ്ടപ്പെട്ട അല്ലെങ്കിൽ കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷവും ആവേശവും നിറഞ്ഞ മുഖം. യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നൽകുന്നു. തന്റെ രചനകൾകൊണ്ട് വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും ആമീർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് ‘പ്രേംപാറ്റ’യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’ ഒരു എൻ.എസ്.എസ്. ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത്- റൊമാന്റിക് എന്റർടെയ്‌നറാണ്. പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം: സമീറ സനീഷ്, സൗണ്ട് ഡിസൈനർ: വിഷ്ണു സുജാതൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് നന്ദിപുലം, വിഎഫ്എക്‌സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്എഫ്എക്‌സ്: ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: സെറീൻ ബാബു, അമൽ സി. സദർ, പബ്ലിസിറ്റി: മാഡിസം ഡിജിറ്റൽ, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *