കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ കടയ്ക്കൽ പൊലീസ് പോക്സോ കേസെടുത്തു. ഒരു പ്രതി പൊലീസ് പിടിയിലായി. കടയ്ക്കൽ കോവൂർ സ്വദേശി 21 വയസ്സുള്ള സച്ചുവാണ് പിടിയിലായത്.
കുട്ടിയ്ക്ക് മിഠയിയും മറ്റും നൽകി പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്ന് പൊലീസ്. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.
