സൗദി വ്യോമ ഗതാഗത മാനേജ്‌മെന്റിനെ പുകഴ്ത്തി IATA

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും മികച്ച പ്രവർത്തനം നടത്തിയ സൗദി വ്യോമ ഗതാഗത മാനേജ്‌മെന്റിനെ പുകഴ്ത്തി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA). ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ, സെക്യൂരിറ്റി, കാര്യക്ഷമത എന്നിവ പാലിച്ച് മുടക്കമില്ലാതെ സൗദി അധികൃതർ പ്രവർത്തിച്ചതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വെല്ലുവിളി നിറഞ്ഞ പ്രാദേശിക സാഹചര്യങ്ങൾക്കിടയിലും വ്യോമ ഗതാഗതം കൈകാര്യം ചെയ്യുന്നതിലും വ്യോമ റൂട്ടുകൾ പുനഃക്രമീകരിക്കുന്നതിലും സൗദി എയർ നാവിഗേഷൻ സർവീസസ്‌ അസാധാരണ പ്രൊഫഷണലിസം പ്രകടിപ്പിച്ചതായി IATA പറയുന്നു.ചെറിയ തടസ്സങ്ങളുണ്ടായെങ്കിലും വ്യോമ ഗതാഗതത്തിൽ വൻ വർധന സാധ്യമാക്കുന്നതിൽ സൗദി എയർ നാവിഗേഷൻ സർവീസസ് നടത്തിയ ശ്രമങ്ങളെ അംഗീകരിച്ച് അസോസിയേഷൻ അഭിനന്ദന കത്തും സ്മാരക ഫലകവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *