കൊച്ചി: ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ ആഞ്ഞടിച്ച് നടി അന്‍സിബ ഹസ്സന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അന്‍സിബ കുറ്റപ്പെടുത്തി. തനിക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്ന് അന്‍സിബ കൂട്ടിച്ചേര്‍ത്തു. താന്‍ പരാതി പറഞ്ഞപ്പോള്‍ ഊള കേസ് എന്ന് ടിനി ടോം പറഞ്ഞെന്നും തന്നെ മത വര്‍ഗീയവാദിയാക്കി ചിത്രീകരിച്ചെന്നും അന്‍സിബ പറഞ്ഞു.
അതേസമയം ഇന്ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുമ്പില്‍ ചീഞ്ഞളിഞ്ഞെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പേര് ചീത്തയാക്കിയത് സംഘടനക്ക് ഉള്ളില്‍ ഉള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചു.
