തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി ക്ഷേമനിധി ബോർഡ് രൂപീകരണം ഉൾപ്പെടെ , മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു. നാടിന്റെ വികസന പ്രവർത്തനങ്ങളിലും,ഭരണ – -പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പ്രവർത്തകരുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ , സെക്രട്ടറിമാരായ രാജൻ.വി. പൊഴിയൂർ, എ.അബൂബക്കർ , ട്രഷറർ ശ്രീലക്ഷ്മി ശരൺ , മീഡിയ ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
