മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തി; ജി. സുകുമാരൻ നായർക്കെതിരെ കെ.ബി ഗണേഷ് കുമാർ

കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ രം​ഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്നൊക്കെ വിളിക്കാൻ പാടില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ല. വി.ഡി സതീശനെ കഴിഞ്ഞ 25 കൊല്ലമായിട്ട് എനിക്കറിയാം. ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞതിനോടും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിക്കാണും. സമയം കൊടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് പരിമിതി കാണും എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണ്. അദ്ദേഹത്തെ അവൻ-ഇവൻ എന്നൊക്കെ വിളിക്കുന്നത് സംസ്‌ക്കാരമില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരിയാണെന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *