വീര്യം കുറഞ്ഞതായാലും കൂടിയതായാലും പ്രശ്‍നം തന്നെയാണ്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ പരാമർശം എന്നതിനപ്പുറത്തേക്ക് പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം ഒരു വിഭാഗത്തിന് മാത്രമല്ല പ്രശ്നം ഉണ്ടാക്കുക. സമൂഹത്തിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. മദ്യവർജനമാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വിശദമായ ചർച്ചകൾക്ക് ശേഷമേ യുഡിഎഫ് തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടം നടക്കുകയാണ്. അതിനിടയ്ക്ക് ഇങ്ങനെ ഒരു ചർച്ച വന്നപ്പോൾ ആളുകൾക്ക് സംശയമുണ്ടായെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ലഭ്യമാക്കിയ സംഭവത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്താകെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങളാണ് അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *