ആലപ്പുഴ: വിഡി സതീശന് അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും സുധീരന് പറഞ്ഞു. മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധീരന് പറഞ്ഞു.
ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്സൈസ് വകുപ്പിനും അതുപോലെ ഉത്തരവാദിത്വമുണ്ട്. മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തില്‍ പെടുന്നതാണെന്നും സുധീരന് പറഞ്ഞു.
പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് മദ്യവ്യാപനം ശക്തിപ്പെട്ടത് 29 ബാര്‍ ഉളളിടത്ത് നിന്ന് ആയിരത്തോളമായി. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പുറത്തുവരണം. മദ്യനയത്തില്‍ യുഡിഎഫിലും പാര്‍ട്ടിയിലും വിശദമായി ചര്‍ച്ച നടത്തി സമഗ്രമായ മദ്യനയം രൂപീകരിക്കണമെന്നും സുധീരന് പറഞ്ഞു. മദ്യനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഈ നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന് പറഞ്ഞു.
ഔചിത്യം നിലനിര്‍ത്തിക്കൊണ്ടാവണം ജനാധിപത്യ സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്. സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്ക്കുന്ന തീരുമാനം ഉണ്ടാകരുത്. ഒരുമാതൃക സര്‍ക്കാരായി പ്രവര്‍ത്തിക്കണം. ഓരോ തീരുമാനവും സുതാര്യത നിലനിര്‍ത്തി നേരെ ചൊവ്വെകാര്യങ്ങള് ജനങ്ങളോട് പറഞ്ഞ് ഒരു കാരണവശാലും പിന്‍വാതില്‍ നടപടികള്‍ ഇല്ലാതെ മുന്നോട്ടുപോകണം.
എല്‍ഡിഎഫ് നയങ്ങളാണ് സംസ്ഥാനത്തെ മദ്യവ്യാപനത്തിന് കാരണം്. അതിനെ വിമര്ശിച്ചയാളണ് അന്നത്തെ പ്രതിപക്ഷ നേതാവായ ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശന്. അന്ന് വിമര്‍ശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കണം. യുഡിഎഫിന്റെ പ്രഖ്യാപിതനയമാണിത്. മദ്യനികുതി കുറയ്ക്കുന്നതുകൊണ്ട് ഗുണമുണ്ടാകുക മദ്യക്കമ്പനികള്ക്കാണെന്നും സുധീരന് പറഞ്ഞു.
