‘അമ്മയിലെ പ്രശ്നങ്ങൾ: പരിഹാരം കണ്ടെത്താൻ അഡ്ഹോക് കമ്മിറ്റിക്ക് കഴിയട്ടെ എന്ന് പൃഥ്വിരാജ് സുകുമാരൻ

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അഡ്ഹോക് കമ്മിറ്റിക്ക് കഴിയട്ടെയെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് താരത്തിനോട് സംഘടനയിലെ പ്രശ്നങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്.

”അമ്മ സംഘടനയിൽ എല്ലാവര്‍ക്കും അറിയുന്നതുപോലെ അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട്. ആശയപരമായും അല്ലാതെയും സംഭവിച്ചു. അതിന് സംഘനക്കുള്ളിൽ നിന്നുകൊണ്ട് രമ്യമായ പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്‍റെ പ്രതിഷേധാര്‍ഥം കുറച്ചു അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനവും രാജിവെച്ചു. അത് യാഥാര്‍ഥ്യമാണ്. അപ്പോൾ ഒരു സംഘടനക്ക് എന്താണ് ചെയ്യാൻ കഴിയുക. ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ പരിഹാരമുണ്ടോ എന്ന് ചര്‍ച്ച ചെയ്ത് ഇല്ല എന്ന് അഭിപ്രായപ്പെട്ട ആളുകൾ സംഘടനയിൽ നിന്നും രാജിവെച്ച് പോയി. ചില ആളുകൾ അവരുടെ സ്ഥാനങ്ങൾ രാജിവെച്ചു. ഇനി മുന്നോട്ട് എന്തുചെയ്യാം എന്നതിന്‍റെ ഭാഗമായിട്ട് ഒരു താൽക്കാലിക അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസിലാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ” താരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *