മോദിക്ക് കത്തയച്ച് KC

ന്യൂഡൽഹി: വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ചട്ടങ്ങൾ ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് എന്ന് കെസി വേണുഗോപാൽ എംപി. ചട്ടങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. നേരത്തെ പാർലമെന്റിൽ ബില്ല് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ പിൻവാതിലിലൂടെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നും കെസി വേണുഗോപാൽ പറഞ്ഞു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയുമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൈസൻസ് റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുന്ന സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി ചട്ടങ്ങൾ എന്നും കെസി വേണുഗോപാൽ പറയുന്നു. കേരളത്തിലെ ക്രൈസ്തവ നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *