ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നു; മുൻമന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പാലക്കാട് അട്ടപ്പാടിയിലെ വനത്തിനകത്തെ ആദിവാസി ഉന്നതികളിൽ സോളാർ വിൻഡ് ഹൈബ്രിഡ് സിസ്റ്റം സ്ഥാപിച്ചതിലാണ് അഴിമതി നടന്നത്. ഇത് സംബന്ധിച്ച റിപോര്‍ട്ടിന്‍ മേല്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.


കെഎസ്ഇബിയുടെ വൈദ്യൂതി ലൈനുകൾ എത്തിക്കാൻ കഴിയാത്ത വിദൂര ആദിവാസി ഉന്നതികളിൽ അനർട്ട് വഴി നടപ്പിലാക്കിയ പദ്ധതിയിലാണ് അഴിമതി. സോളാറും, ചെറിയ വിൻ്റ് മില്ലും സംയോജിപ്പിച്ച പദ്ധതിയാണ് നടപ്പിലാക്കിയത്. കാറ്റിൻ്റെ ലഭ്യതയെ കുറിച്ച് പോലും പഠിക്കാതെയാണ് കാറ്റാടികൾ സ്ഥാപിച്ചത്. ഇതെ പദ്ധതി വയനാട് മേപ്പാടി വെള്ളപ്പൻ കണ്ടി എന്ന വിദൂര ആദിവാസി ഉന്നതിയിലും നടപ്പിലാക്കിയിട്ടുണ്ട് . അതിന് ചിലവായതിന്‍റെ ഇരട്ടി തുകയാണ് അട്ടപ്പാടിയിലെ ഓരോ വീടിനായും ചിലവഴിച്ചത്. ഇതില്‍ ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് അന്നത്തെ വൈദ്യുതി മന്ത്രി തുറന്ന് സമ്മതിക്കുന്നു.

വിൻ്റ് സ്‌കീം എനർജി ടെക്നോളജീസ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. കരാർ നൽകിയതിൽ ഗുരുതര ക്രമക്കേട് നടന്നതായി ഊർജ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തി. എൽഡിഎഫിൻ്റെ ഭരണകാലത്ത് നടന്ന അഴിമതിയിൽ നടപടി വേണമെന്ന് അന്നത്തെ വൈദ്യൂതി മന്ത്രി തന്നെ ആവശ്യപ്പെടുന്നു. ഇതിൽ പുതിയ സർക്കാർ എടുക്കുന്ന് നിലപാട് നിർണായകമാകും

Leave a Reply

Your email address will not be published. Required fields are marked *