ടി20 കരിയറിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പ്രസിദ്ധ് കൃഷ്ണ

ടി20 കരിയറില്‍ ഒരു നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. തുടര്‍ച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളിലായി 125 റണ്‍സ് വഴങ്ങുന്ന ലോകത്തിലെ ആദ്യത്തെ ബൗളറായി താരം മാറി. അയര്‍ലന്‍ഡിനെതിരായ ബെല്‍ഫാസ്റ്റ് മത്സരത്തില്‍ നാല് ഓവറില്‍ വിക്കറ്റൊന്നും വീഴ്ത്താതെ 57 റണ്‍സാണ് താരം വഴങ്ങിയത്. 2023-ല്‍ ഗുവാഹത്തിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 68 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുന്‍പുള്ള മോശം പ്രകടനം.

ഏഴാം ഓവറില്‍ ആക്രമണത്തിനെത്തിയ വലം കൈയ്യൻ പേസര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും, പിന്നീട് രണ്ട് സിക്‌സറുകള്‍ വഴങ്ങി ആ ഓവറില്‍ മാത്രം 14 റണ്‍സ് വിട്ടുകൊടുത്തു. തുടര്‍ന്നുള്ള ഓവറുകളില്‍ താരം കുറച്ചുകൂടി നിയന്ത്രണം പാലിച്ചു. എന്നാല്‍ താരത്തിന്റെ അവസാന ഓവര്‍ അത്യന്തം ദയനീയമായിരുന്നു. ആദ്യ പന്ത് ജോര്‍ജ് ഡോക്രേല്‍ ബൗണ്ടറിയിലേക്ക് പായിച്ചു. തൊട്ടുപിന്നാലെ ഡെലാനി ഫോറും തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളും നേടി കളം നിറഞ്ഞതോടെ ആ ഓവറില്‍ മാത്രം 27 റണ്‍സാണ് പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *