നടൻ ജയറാമിന് എളിമ കുറച്ച് കൂടിപ്പോയെന്നും അതൊന്ന് കുറയ്ക്കണമെന്ന് പറയാൻ ഇരിക്കുകയാണ് താനെന്നും നടൻ ബൈജു സന്തോഷ്. ജയറാം ഇപ്പോൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നത് എളിമയുടെ പേരിലാണെന്നും ബൈജു പറഞ്ഞു.’ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ ജയറാം പറയും അവിടെ ഒരു പതിനായിരം ഉണ്ടെന്ന്. പുള്ളി പണ്ടുതൊട്ടേ അങ്ങനെയാണ്. അദ്ദേഹത്തിന്റെ രീതിയാണ് അത്. നേരിട്ട് കേൾക്കാൻ നല്ല രസമാണ്. എളിമ കൂടിപ്പോയതിന്റെ പേരിലാണ് ജയറാമിന് ഇപ്പോൾ കളിയാക്കൽ കേൾക്കുന്നതെന്നും ബൈജു പറഞ്ഞു.
എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്ന് ഞാൻ ജയറാമിനോട് പറയാനിരിക്കുകയാണ്. കാരണം മലയാളിക്ക് മുൻപിൽ ഇത്രയും എളിമ വേണ്ട. അത് കൊടുക്കാനും നിൽക്കരുത്. തമിഴിൽ ഓക്കെയാണെന്നും ബൈജു പറഞ്ഞു. അടുത്തിടെ ജയറാം തമിഴ് നടനും നിർമാതാവും ശിവാജി ഗണേശന്റെ മകനുമായ രാംകുമാർ ഗണേശന്‍റെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയിരുന്നു. ഈ അഭിമുഖം ഏറെ ചർച്ചയായിരുന്നു. അഭിമുഖത്തിൽ വലിയ എളിമയോടെയാണ് ജയറാം സംസാരിക്കുന്നത് എന്നായിരുന്നു വിമർശനം. ജയറാം ട്വന്റി20 സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട നടത്തിയ ഒരു പരാമർശവും ചർച്ചയായിരുന്നു.
