ആക്ഷനേക്കാൾ പ്രയാസമാണ് കോമഡി ചെയ്യാനെന്ന് നടൻ ആര്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ഷൻ സിനിമകളും കോമഡി ചിത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആര്യ. തമിഴിൽ നാൻ കടവുളും സർപ്പാട്ടെ പരമ്പരൈയും പോലുള്ള ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ രാജാ റാണിയും ബോസ് എങ്കിറ ഭാസ്‌കരനും പോലുള്ള കോമഡി ചിത്രങ്ങളിലും ആര്യ നായകനായി എത്തിയിട്ടുണ്ട്. എന്നാൽ ആക്ഷൻ സിനിമകളേക്കാൾ പ്രയാസം കോമഡി സിനിമകൾ ചെയ്യാനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ. ‘ആക്ഷന് അതിന്റേതായി പ്രയാസങ്ങളും പോസിറ്റീവ് വശങ്ങളും ഉണ്ട്.

പക്ഷെ കോമഡി അങ്ങനെയല്ല. കോമഡി ചെയ്യുമ്പോൾ അത് വർക്ക് ആകണം. അവിടെ നിങ്ങൾക്ക് മ്യൂസിക്കിന്റെയോ മറ്റ് ബിൽഡപ്പിന്റെയോ പിന്തുണയില്ല. അതുകൊണ്ട് വർക്കൗട്ട് ആയേ മതിയാകൂ എന്നാണ് ആര്യ പറഞ്ഞത്. ഷൂട്ട് ചെയ്യുമ്പോഴേ കോമഡി വർക്കൗട്ടാകണം അല്ലെങ്കിൽ അത് പിന്നെ തിയേറ്റിൽ അതിലും വലിയ കോമഡിയാകും. നമ്മുടെ കോമഡിയ്ക്കല്ല, നമ്മളെ നോക്കിയാകും ആളുകൾ ചിരിക്കുക. അതുകൊണ്ട് കോമഡി വളരെ റിസ്‌കുള്ള കാര്യമാണ്.

കൃത്യമായി മീറ്ററിൽ ചെയ്തില്ലെങ്കിൽ അത് പാളിപ്പോകുമെന്നും ആര്യ പറഞ്ഞു. മലയാളത്തിൽ ആദ്യമായി നായകനായി എത്തിയ അനന്തൻകാടാണ് ആര്യയുടെ പുതിയ ചിത്രം. മുരളി ഗോപി തിരക്കഥയൊരുക്കി ജിയേൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വെട്രി എന്ന കഥാപാത്രമായാണ് ആര്യ എത്തിയത്. തമിഴ് പശ്ചാത്തലത്തിലുള്ള കഥാപാത്രമായിരുന്നു ഇത്. 1980-90 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News