അർജന്‍റീനയുമായുള്ള ചരിത്രപോരാട്ടത്തിന് മുൻപ് കേപ് വെർദെക്ക് ഇരുട്ടടി

മിയാമി: ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെർദെ ടീമിനെ പിടിച്ചുലച്ച് വൻ വിവാദം. നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേപ് വെർദെ നായകനും ഫോർവേഡുമായ റയാൻ മെൻഡെസിനെതിരെ ബലാത്സംഗക്കേസിൽ അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ വെച്ച് നടന്ന സംഭവത്തിൽ ഒരു ബ്രസീലിയൻ യുവതി നൽകിയ പരാതിയിലാണ് 36-കാരനായ ക്യാപ്റ്റനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. ബ്രസീലിയൻ വാർത്താ മാധ്യമമായ ‘ഗ്ലോബോ’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവം. ടൂർണമെന്‍റിൽ കേപ് വെർദെ ടീമിന്‍റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് മെൻഡെസിനെതിരെ പരാതി നൽകിയത്. ഓക്‌ലൻഡിലെ ടീം ഹോട്ടലിൽ വെച്ച് മെൻഡെസ് തന്‍റെ മുറിയിൽ അതിക്രമിച്ചു കയറി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *