മെസ്സിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം

ജിപ്തിനെതിരായ ജയത്തിന് പിന്നാലെ മെസ്സിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. മെസി എന്ന ഇതിഹാസത്തിന്റെ മൈതാനത്തെ മികവിനെ മാത്രമല്ല, ഫുട്‌ബോളിന് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ബെക്കാം പ്രശംസിച്ചു. ഇന്റര്‍ മയാമിയുടെ സഹ ഉടമയും പ്രസിഡന്റുമായ ബെക്കാം, ഫിഫ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന നാടകീയ വിജയം നേടിയതിന് ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു.

‘മെസ്സി വളരെ സവിശേഷതയുള്ളൊരു മനുഷ്യനാണ്. അദ്ദേഹം മൈതാനത്ത് ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല, അതിന് പുറത്ത് അദ്ദേഹം ആരാണെന്നത് കൊണ്ടുകൂടിയാണ് ഇത് പറയുന്നത്,’ മെസ്സിയുടെ ചിത്രത്തോടൊപ്പം ബെക്കാം കുറിച്ചത് ഇങ്ങനെയായിരുന്നു. മറ്റൊരു സ്റ്റോറിയില്‍ അര്‍ജന്റീന സൂപ്പര്‍താരം മെസ്സിയുടെ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘കൂടുതലായി ഒന്നും പറയാനില്ല’ എന്ന അടിക്കുറിപ്പും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നല്‍കി. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളിലൊന്നിലൂടെയാണ് മെസ്സിയെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബിലേക്ക് ബെക്കാം ഇടപെട്ട് എത്തിച്ചത്.

അതേസമയം ഈജിപ്തിനെതിരെ നേടിയ ​ഗോളോടെ മെസ്സി തന്റെ ലോകകപ്പ് കരിയറില്‍ മറ്റൊരു ചരിത്രം കൂടി കുറിച്ചു. തുടര്‍ച്ചയായി 9 ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ആരാധകരുടെ സ്വന്തം മിശിഹ മാറി. ഈ ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ഗോള്‍ നേട്ടം എട്ടായി ഉയര്‍ന്നു. ലോകകപ്പ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ആകെ ഗോള്‍ നേട്ടം 21 ആയി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി 6 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറി.

Leave a Reply

Your email address will not be published. Required fields are marked *