ചീഫ് സെക്രട്ടറി ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് പരാതി. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് പരാതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടെന്നാണ് ആരോപണം. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി മുൻ സി.ഇ.ഒ കെ.എം.എബ്രഹാം എന്നിവർക്കെതിരെയും പരാതിയുണ്ട്.

2015ൽ കെഎം എബ്രഹാം വരവി ൽകവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു. കെ.എം എബ്രഹാം 2015ൽ ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം

സർക്കാർ മാറ്റം വന്നതോടെ കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് കെ എം എബ്രഹാം രാജിവെച്ചിരുന്നു. പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങിയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *