കൊല്ലം: സോഷ്യൽ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായർ രേണുവിനെ കാണാൻ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യൽ മീഡിയയുടെ ആക്രമണം നേരിടുകയാണ്. സീമ ജി നായർക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാൻ പറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമായിരുന്നു വിമർശനം.എന്നാൽ എന്റെ ഒരു ഫ്രണ്ട്, അൻഷാദ്, ഒരു വിഡിയോ ഇട്ടിരുന്നു. ഞാനിത് ഇപ്പോഴാണ് കണ്ടത്. ആ വിഡിയോയിൽ പറയുന്ന കാര്യമേ നടന്നിട്ടില്ല. സീമ ജി നായർ ചേച്ചി ആശുപത്രിയിൽ വന്നുവെന്നത് സത്യമാണ്. എന്നെ കണ്ടിട്ടില്ല. ഐസിയുവിൽ കയറിയിട്ടുമല്ല. വിഡിയോ കോളിലാണ് എന്നെ കണ്ടത്. എന്റെ ചേച്ചി കാണിച്ചു കൊടുത്തതാണ്. ആ ചിത്രം എഐ ആണെന്ന് ബുദ്ധിയുള്ളവർക്കും ഇല്ലാത്തവർക്കും മനസിലാകുമെന്നായിരുന്നു രേണു പ്രതികരിച്ചത്. വെറുതെ, എന്നെ കാണാൻ വരുന്നവരേയും സഹായം ചെയ്യുന്നവരേയും ക്രൂശിക്കരുത്. എന്നോട് വിരോധമുണ്ടെങ്കിൽ, കാൻസറിന്റെ ചികിത്സയൊന്നും നോക്കണ്ട വന്ന് എന്നെയങ്ങ് കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാൻസർ ആയി മരിക്കാൻ എനിക്ക് പറ്റില്ല. നിങ്ങൾ അങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുതെന്നും രേണു പറഞ്ഞു.
വന്ന് എന്നെ കൊല്ലൂ! തുറന്നടിച്ച് രേണു
